
ലയണൽ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തതിനെ തുടർന്ന് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കുന്ന ഈ സംഘത്തിന്റെ ചുമതല മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും വഹിക്കുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത് എങ്ങനെ, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നത് എങ്ങനെയെന്നതുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുവദിച്ച ഉത്തരവുകൾക്ക് പിന്നിലെ കാരണം, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിവരം.
Photo Courtesy - Google










